< Back
Kuwait

Kuwait
കുവൈത്തിലെ വ്യാപാര കേന്ദ്രങ്ങളില്‍ ഉദ്യോഗസ്ഥരുടെ പരിശോധന തുടരുന്നു
|14 July 2023 1:54 AM IST
കുവൈത്തിലെ വ്യാപാര കേന്ദ്രങ്ങളില്‍ വാണിജ്യ വ്യവസായ മന്ത്രാലയ ഉദ്യോഗസ്ഥരുടെ പരിശോധന തുടരുന്നു. കഴിഞ്ഞ ദിവസം മുബാറക് അൽ കബീർ, അഹമ്മദി ഗവർണറേറ്റുകളിൽ നടന്ന പരിശോധനയില്‍ പത്തിലേറെ നിയമ ലംഘനങ്ങൾ കണ്ടെത്തി.
കൃത്രിമ വിലക്കയറ്റം സൃഷ്ടിക്കുന്നവര്‍ക്കെതിരെയും പൂഴ്ത്തിവെപ്പ് നടത്തുന്നവര്‍ക്കെതിരെയും കര്‍ശന നടപടി സ്വീകരിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി.
ഉൽപന്നങ്ങളില്‍ രേഖപ്പെടുത്തിയ വില മാത്രമേ ഉപഭോക്താക്കളിൽ നിന്ന് ഈടാക്കാവൂ. അല്ലാത്തവര്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. വരും ദിവസങ്ങളിലും പരിശോധന തുടരുമെന്നും വാണിജ്യ മന്ത്രാലയം അറിയിച്ചു.