< Back
Kuwait

Kuwait
ഞായറാഴ്ച കുവൈത്ത് -കോഴിക്കോട് എയർഇന്ത്യ എക്‌സ്പ്രസ് വൈകിയത് അഞ്ചുമണിക്കൂർ
|10 Jun 2024 12:19 PM IST
ഉച്ചക്ക് 12.40ന് പുറപ്പെടേണ്ട വിമാനം പുറപ്പെട്ടത് വൈകിട്ട് ആറിന്
കുവൈത്ത് സിറ്റി: വൈകി പറക്കൽ തുടർന്ന് എയർ ഇന്ത്യ എക്‌സ്പ്രസ്. കുവൈത്തിൽ നിന്ന് കോഴിക്കോടേക്കുള്ള വിമാനം ഇന്നലെ വൈകിയത് അഞ്ചുമണിക്കൂർ. ഉച്ചക്ക് 12.40 ന് പുറപ്പെടേണ്ട വിമാനമാണ് വൈകീട്ട് ആറിന് പുറപ്പെട്ടത്. കോഴിക്കോടുനിന്ന് വിമാനം വൈകിയാണ് എത്തിയതെങ്കിലും രണ്ടു മണിയോടെ യാത്രക്കാരെ വിമാനത്തിൽ കയറ്റിയിരുന്നു. എന്നാൽ സാങ്കേതിക തകരാർ വന്നതിനെ തുടർന്ന് മണിക്കൂറുകൾ കഴിഞ്ഞ് വൈകീട്ട് 6.10 ഓടെയാണ് വിമാനം പുറപ്പെട്ടത്.
സ്ത്രീകളും കുട്ടികളും മുതിർന്നവർ അടക്കം നൂറുകണക്കിന് യാത്രക്കാർ വിമാനത്തിൽ ഉണ്ടായിരുന്നു. സമ്മർ അവധി ആരംഭിച്ചതോടെ നൂറുക്കണക്കിന് കുടുംബങ്ങളാണ് ദിനേന യാത്രയാകുന്നത്.