< Back
Kuwait
Kuwait University
Kuwait

കുവൈത്ത് യൂണിവേഴ്സിറ്റിയിൽ വിദേശ വിദ്യാർഥികൾക്ക് ഉന്നത പഠനത്തിന് അവസരം

Web Desk
|
10 Jun 2023 4:07 PM IST

കുവൈത്ത് യൂണിവേഴ്സിറ്റിയിൽ വിദേശി വിദ്യാർഥികൾക്ക് ഉന്നത പഠനത്തിനുള്ള അവസരം ഒരുങ്ങുന്നു . ബിരുദ ബിരുദാനന്തര കോഴ്സുകളില്‍ 300 ളം വിദേശി വിദ്യാർഥികൾക്ക് പ്രവേശനം നല്‍കുമെന്ന് സര്‍വ്വകലാശാല വൃത്തങ്ങളെ ഉദ്ധരിച്ച് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

അന്താരാഷ്ട്ര സർവ്വകലാശാലാ റാങ്കിംഗിൽ മികച്ച നേട്ടം കൈവരിക്കുവാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് വിദേശി വിദ്യാർത്ഥികളുടെ എണ്ണം വർദ്ധിപ്പിക്കുന്നത്. ജിസിസി അംഗ രാജ്യങ്ങളിലെയും മറ്റു വിദേശ രാജ്യങ്ങളിൽ നിന്നുള്ളവർക്കുമാണ് അവസരം നല്‍കുക.

നേരത്തെ ടൈംസ് ഹയർ എജ്യുക്കേഷൻ പുറത്തിറക്കിയ ആഗോള റാങ്കിംഗില്‍ കുവൈത്ത് യൂണിവേഴ്സിറ്റി ശ്രദ്ധേയമായ നേട്ടം കൈവരിച്ചിരുന്നു. 1966ലാണ് കുവൈത്ത് സർവ്വകലാശാല സ്ഥാപിതമായത്. 37,000 വിദ്യാർഥികളാണ് കുവൈത്ത് യുണിവേഴ്‌സിറ്റിയിൽ നിലവില്‍ പഠിക്കുന്നത്.

Similar Posts