< Back
Kuwait
മാർഗദർശി പ്രഭാഷണ പരമ്പരയുടെ പത്താം വാർഷികാഘോഷ പൊതുസമ്മേളനം സംഘടിപ്പിച്ചു
Kuwait

'മാർഗദർശി' പ്രഭാഷണ പരമ്പരയുടെ പത്താം വാർഷികാഘോഷ പൊതുസമ്മേളനം സംഘടിപ്പിച്ചു

Web Desk
|
3 Jun 2024 8:45 PM IST

കുവൈത്ത് സിറ്റിയിലെ മസ്ജിദുൽ കബീർ ഓഡിറ്റോറിയത്തിൽ നടന്ന പൊതുസമ്മേളനത്തിൽ എഴുത്തുകാരനും പത്രപ്രവർത്തകനുമായ സി.ദാവൂദ് മുഖ്യ പ്രഭാഷണം നടത്തി

കുവൈത്ത് സിറ്റി: 'മാർഗദർശി' പ്രഭാഷണ പരമ്പരയുടെ പത്താം വാർഷികാഘോഷ പൊതുസമ്മേളനം സംഘടിപ്പിച്ചു. കുവൈത്ത് സിറ്റിയിലെ മസ്ജിദുൽ കബീർ ഓഡിറ്റോറിയത്തിൽ നടന്ന പൊതുസമ്മേളനത്തിൽ സി.ദാവൂദ് മുഖ്യ പ്രഭാഷണം നടത്തി. അപരവത്കരണത്തിനും ഫാഷിസ്റ്റ് ഉന്മൂലനത്തിനും വിധേയരായിക്കൊണ്ടിരിക്കുന്ന ഇന്ത്യൻ ജനത സ്വയം ശാക്തീകരിക്കപ്പെടുകയാണ് വേണ്ടതെന്ന് എഴുത്തുകാരനും പത്രപ്രവർത്തകനുമായ സി. ദാവൂദ് പറഞ്ഞു.

ഇസ്ലാമോഫോബിയയുടെ രാഷ്ട്രീയം കളിക്കുന്ന കക്ഷികൾ യഥാർഥത്തിൽ രാജ്യത്തെ നശിപ്പിക്കുകയാണെന്നും ദാവൂദ് കൂട്ടിച്ചേർത്തു. കെ.ഐ.ജി കുവൈത്ത് പ്രസിഡൻറ് പി.ടി. ശരീഫ് അധ്യക്ഷത വഹിച്ചു. അനീസ് അബ്ദുസ്സലാം ഖുർആൻ പാരായണം നടത്തി. സക്കീർ ഹുസൈൻ തുവ്വൂർ, ഫൈസൽ മഞ്ചേരി എന്നിവർ സംസാരിച്ചു. മാർഗദർശിയുടെ മുഖ്യ പ്രഭാഷകൻ ഫൈസൽ മഞ്ചേരി, അണിയറ പ്രവർത്തകരായ സലാഹുദ്ദീൻ, റുഷ്ദിൻ, റഫീഖ് ബാബു, അംജദ്, ജസീൽ എന്നിവരെ ആദരിച്ചു. ജനറൽ സെക്രട്ടറി ഫിറോസ് ഹമീദ് സ്വാഗതവും പി.ടി. ഷാഫി നന്ദിയും പറഞ്ഞു.

Similar Posts