< Back
Kuwait

Kuwait
സൗജന്യ മെഡിക്കൽ ക്യാമ്പും ആരോഗ്യ സെമിനാറും സംഘടിപ്പിച്ചു
|13 Sept 2023 12:59 AM IST
മമ്മൂട്ടി ഫാൻസ് ആൻഡ് വെൽഫർ അസോസിയേഷൻ കുവൈത്ത് ചാപ്റ്റർ, മെഡ് എക്സ് മെഡിക്കൽ കെയറുമായി സഹകരിച്ച് സൗജന്യ മെഡിക്കൽ ക്യാമ്പും ആരോഗ്യ സെമിനാറും സംഘടിപ്പിച്ചു.
മമ്മൂട്ടിയുടെ പിറന്നാളിനോട് അനുബന്ധിച്ചാണ് ക്യാമ്പ് സംഘടിപ്പിച്ചത്. ജോബിൻ പാലക്കൽ അധ്യക്ഷനായിരുന്നു. മനാഫ് മനു മെഡിക്കൽ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ക്യാമ്പിന്‍റെ ഭാഗമായി വിവിധ രക്ത പരിശോധനകളും, രോഗ നിർണ്ണയ പരിശോധനകളും, ഡോക്ടർ സേവനങ്ങളും സൗജന്യമായി ഒരുക്കിയിരുന്നു.
വസീഫ് ,അജ്മൽ, അജയ്കുമാർ, ഷഫീക് ഫാസിൽ, സലാം കുഞ്ഞിമോൻ എന്നിവർ ആശംസകൾ നേര്‍ന്നു. അബ്ദുൽ കാദർ , ഉമ്മർ, ലൈജു, ജംഷീദ്, സുൽഫി, സിറാജ് എന്നിവർ ക്യാമ്പിന് നേതൃത്വം നല്‍കി.