< Back
Kuwait
പാലക്കാട് പ്രവാസി അസോസിയേഷൻ ഓഫ് കുവൈത്ത് ഇഫ്താർ സംഗമം
Kuwait

പാലക്കാട് പ്രവാസി അസോസിയേഷൻ ഓഫ് കുവൈത്ത് ഇഫ്താർ സംഗമം

Web Desk
|
28 March 2025 10:00 PM IST

കുവൈത്ത് സിറ്റി: പാലക്കാട് പ്രവാസി അസോസിയേഷൻ ഓഫ് കുവൈത്ത് ഇഫ്താർ സംഗമം സംഘടിപ്പിച്ചു.ദജീജ് മെട്രോ ഹാളിൽ നടന്ന ചടങ്ങിൽ കുവൈത്തിലെ വിവിധ സാമൂഹിക-സാംസ്‌കാരിക മേഖലയിലെ പ്രമുഖർ പങ്കെടുത്തു. സംഗമം പൽപക്ക് പ്രസിഡന്റ് രാജേഷ് പരിയാരത്ത് ഉദ്ഘാടനം ചെയ്തു. ഫൈസൽ മഞ്ചേരി ഇഫ്താർ സന്ദേശം നൽകി. സമൂഹത്തിൽ പരസ്പരം സാഹോദര്യം നിലനിർത്തി വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും ചിന്തകളെ അകറ്റുവാനും, ഐക്യവും സമാധാനവും നിലനിർത്തുവാനും ഇത്തരം സമൂഹ നോമ്പുതുറകൾ ഉപകാരപ്പെട്ടെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. പ്രോഗ്രാം കൺവീനറും പൽപക്ക് സാമൂഹ്യ വിഭാഗം സെക്രട്ടറി ജിജു മാത്യു പരിപാടിയിൽ സ്വാഗതം പറഞ്ഞു.

പൽപക്ക് ജോയിന്റ് സെക്രട്ടറി ബിജു സി.പി, ഉപദേശ സമിതി അംഗം സക്കീർ പുതു നഗരം കൂടാതെ മാർട്ടിൻ മാത്യു (കുട), ബാബുജി ബത്തേരി (തനിമ കുവൈറ്റ്), സുധീർ മേനോൻ (ബി.പി.പി), ഷൈജിത്ത് (ഫിറ), ജിതിൻ ജോസ് (സാന്ത്വനം), മധു വെട്ടിയാർ (എൻ.എസ്.എസ്), എം എ നിസാം (തെരുവത്ത് അസോസിയേഷൻ), നിജിൻ ബേബി (കോട്ടയം അസോസിയേഷൻ), വർഗീസ് പോൾ (എറണാകുളം ഡിസ്റ്റിക് അസോസിയേഷൻ), ജിനേഷ് ജോസ് (കുവൈറ്റ് വയനാട് അസോസിയേഷൻ), ശ്രീനിവാസൻ (കാസർഗോഡ് അസോസിയേഷൻ) എന്നിവർ ആശംസകൾ അർപ്പിച്ചു. ട്രഷറർ മനോജ് പരിയാനി നന്ദി രേഖപ്പെടുത്തി.

Related Tags :
Similar Posts