< Back
Kuwait

Kuwait
പാലക്കാട് പ്രവാസി അസോസിയേഷൻ ചിൽഡ്രൻസ് ഫെസ്റ്റ് സംഘടിപ്പിച്ചു
|23 Nov 2022 12:09 PM IST
പാലക്കാട് പ്രവാസി അസോസിയേഷൻ ചിൽഡ്രൻസ് ഫെസ്റ്റ് സംഘടിപ്പിച്ചു. കുട്ടികളുടെ സാംസ്‌കാരിക സമ്മേളനം കുവൈത്ത് സ്മാർട്ട് ഇന്ത്യൻ സ്‌കൂൾ പ്രിൻസിപ്പൽ മഹേഷ് അയ്യർ ഉദ്ഘാടനം ചെയ്തു.
ദേവികാ രാജു ശിശുദിന സന്ദേശം വായിച്ചു. കുട്ടികളുടെ വിവിധ വിനോദ മത്സരങ്ങളും കലാപ്രകടനങ്ങളും ക്വിസ് മത്സരങ്ങളും ഫെസ്റ്റിന് മിഴിവേകി. പത്താം ക്ലാസ്, ഹയർസെക്കണ്ടറി പരീക്ഷകളിൽ ഉന്നതവിജയം നേടിയ വിദ്യാർത്ഥികളെ ഫെസ്റ്റിൽ ആദരിച്ചു. വർഷ വിനോദ് ചടങ്ങ് നിയന്ത്രിച്ചു. ചന്ദന സതീഷ് സ്വാഗതവും പാർവ്വതി വിശ്വനാഥൻ നന്ദിയും പറഞ്ഞു.