< Back
Kuwait
പൽപക് ഓണാഘോഷം വിപുലമായി ആഘോഷിച്ചു
Kuwait

"പൽപക്" ഓണാഘോഷം വിപുലമായി ആഘോഷിച്ചു

Web Desk
|
7 Oct 2025 8:11 PM IST

കേരള സർക്കാർ പ്രിൻസിപ്പൽ സെക്രട്ടറിയും മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥനുമായ ഡോ. രാജു നാരായണസ്വാമി ഐഎഎസ് ഉദ്‌ഘാടനം നിർവഹിച്ചു

കുവൈത്ത് സിറ്റി: പാലക്കാട് പ്രവാസി അസോസിയേഷൻ ഓഫ് കുവൈത്ത് (പൽപക്) സംഘടിപ്പിച്ച ഓണാഘോഷം അതിവിപുലമായി നടന്നു.‘പാലക്കാടൻ മേള 2025’ എന്ന പേരിൽ നടന്ന ഓണാഘോഷം ഒക്ടോബർ 3-ന് വെള്ളിയാഴ്ച അബ്ബാസിയയിലെ ആസ്പയർ ഇന്ത്യൻ സ്കൂളിൽ വെച്ച് വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. ഒക്ടോബർ 2-ന് വൈകിട്ട് നടന്ന പൂക്കള മത്സരത്തോടെയാണ് പരിപാടികൾക്ക് തുടക്കമായത്. ഒക്ടോബർ 3-ന് രാവിലെ 10 മണിക്ക് ചെണ്ടമേളയോടെ ആരംഭിച്ച മുഖ്യാഘോഷം കേരള സർക്കാർ പ്രിൻസിപ്പൽ സെക്രട്ടറിയും മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥനുമായ ഡോ. രാജു നാരായണസ്വാമി ഐഎഎസ് ഉദ്‌ഘാടനം നിർവഹിച്ചു. പൽപക് പ്രസിഡൻറ് രാജേഷ് പരിയാരത്തിന്റെ അധ്യക്ഷതയിൽ ചേർന്ന പൊതുസമ്മേളനത്തിൽ ജനറൽ സെക്രട്ടറി സുരേഷ് മാധവൻ സ്വാഗതവും ട്രഷറർ മനോജ് പരിയാനി നന്ദിയും അറിയിച്ചു. പൽപക് രക്ഷാധികാരി പിഎൻ കുമാർ, മെട്രോ മെഡിക്കൽ ഗ്രൂപ്പ് ഡയറക്ടർ ഫൈസൽ ഹംസ, അൽ മുള്ള എക്സ്ചേഞ്ച് ജനറൽ മാനേജർ ഫിലിപ്പ് കോശി എന്നിവർ ചടങ്ങിൽ ആശംസകൾ അർപ്പിച്ചു. പാചക വിദഗ്ധനായ യദു പഴയിടത്തിൻ്റെ നേതൃത്വത്തിൽ 1400-ഓളം ആളുകൾക്കായി വിഭവസമൃദ്ധമായ ഓണസദ്യ ഒരുക്കിയിരുന്നു. പൽപക് കുടുംബാംഗങ്ങളുടെ വിവിധ കലാപരിപാടികളും ഗായകൻ പ്രശോഭ് നയിച്ച ശ്രീരാഗം ബാൻഡിന്റെ സംഗീതനിശയും അരങ്ങേറി. വൈകുന്നേരം ആറുമണിയോടെ ആവേശഭരിതമായ പരിപാടികൾക്ക് തിരശ്ശീല വീണു.

Related Tags :
Similar Posts