< Back
Kuwait
Paramita Tripathi, the first Indian woman ambassador to Kuwait
Kuwait

കുവൈത്തിൽ ആദ്യ ഇന്ത്യൻ വനിതാ സ്ഥാനപതി: സ്ഥാനമേൽക്കുന്നത് പരമിത ത്രിപാഠി

Web Desk
|
12 Sept 2025 3:23 PM IST

നിലവിൽ വിദേശകാര്യ മന്ത്രാലയത്തിലെ ജോയിന്റ് സെക്രട്ടറി

കുവൈത്ത് സിറ്റി: കുവൈത്തിൽ ആദ്യമായി ഇന്ത്യക്ക് വനിതാ സ്ഥാനപതി. പരമിത ത്രിപാഠിയെ കുവൈത്തിലെ അടുത്ത ഇന്ത്യൻ അംബാസഡറായി നിയമിച്ചു. 2001-ലെ ഇന്ത്യൻ ഫോറിൻ സർവീസ് ഓഫീസറായ (ഐഎഫ്എസ്) പരമിത ത്രിപാഠി നിലവിൽ വിദേശകാര്യ മന്ത്രാലയത്തിലെ ജോയിന്റ് സെക്രട്ടറിയാണ്.

മുമ്പ് ബെർലിനിൽ ഡെപ്യൂട്ടി ചീഫ് ഓഫ് മിഷനായും ന്യൂയോർക്കിൽ ഡെപ്യൂട്ടി കോൺസുൽ ജനറലായും പ്രവർത്തിച്ചിട്ടുണ്ട്. പ്രസിഡൻസി യൂണിവേഴ്‌സിറ്റിയിലും ജവഹർലാൽ നെഹ്റു സർവകലാശാലയിലുമാണ് വിദ്യാഭ്യാസം പൂർത്തിയാക്കിയത്.

Similar Posts