< Back
Kuwait

Kuwait
കുവൈത്തില്‍ നിയമലംഘനം കണ്ടെത്തിയതിനെ തുടര്‍ന്ന് ഫാർമസി ലൈസൻസുകള്‍ റദ്ദാക്കി
|4 Sept 2023 1:59 AM IST
കുവൈത്തില്‍ നിയമ ലംഘനം കണ്ടെത്തിയതിനെ തുടര്‍ന്ന് 28 ഫാർമസികളുടെ ലൈസൻസുകള്‍ റദ്ദാക്കി. ആരോഗ്യമന്ത്രി ഡോ. അഹമ്മദ് അൽ-അവധിയുടെ നിര്‍ദ്ദേശ പ്രകാരമാണ് നടപടിയെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ഗുണനിലവാര മാനദണ്ഡങ്ങൾ ലംഘിച്ചതിന്റെ പേരിലാണ് നടപടി. സ്വകാര്യ ഫാർമസികളുടെ പ്രവർത്തനങ്ങൾ നിരീക്ഷിക്കുന്നതിനും നിയന്ത്രിക്കുന്നതിനും ആരോഗ്യമന്ത്രാലയം പ്രത്യേക കാമ്പയിന്‍ ആരംഭിച്ചിരുന്നു. നിലവില്‍ രാജ്യത്ത് ഫാർമസി ലൈസൻസുകൾ കുവൈത്തികൾക്ക് മാത്രമായി നിശ്ചിതപ്പെടുത്തിയിട്ടുണ്ട്.
അതിനിടെ ആരോഗ്യ മാനദണ്ഡങ്ങൾ പാലിക്കേണ്ടത് പരമപ്രധാനമാണെന്നും നിയമങ്ങൾ ലംഘിക്കുന്നവർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കുമെന്നും അധികൃതര്‍ മുന്നറിയിപ്പ് നൽകി.