< Back
Kuwait

Kuwait
മദ്യവും മയക്കുമരുന്നും മറ്റു നിരോധിത വസ്തുക്കളും കൈവശംവെച്ചു; കുവൈത്തിൽ 14 പേർ അറസ്റ്റിലായി
|26 Sept 2024 6:10 PM IST
പ്രതികളിൽ നിന്നും 20 കിലോഗ്രാം ലഹരി വസ്തുക്കൾ പിടികൂടി
കുവൈത്ത് സിറ്റി: കുവൈത്തിൽ മദ്യവും മയക്കുമരുന്നും മറ്റു നിരോധിത വസ്തുക്കളും കൈവശം വെച്ച 14 പ്രതികളെ ആഭ്യന്തര മന്ത്രാലയം അറസ്റ്റ് ചെയ്തു. ഇവരിൽ നിന്നും 20 കിലോഗ്രാം ലഹരി വസ്തുക്കൾ പിടികൂടി. പ്രതികളെ നിയമ നടപടിക്രമങ്ങൾക്കായി ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറി. മയക്കുമരുന്ന് ഉപയോഗം, വിൽപന എന്നിവക്കെതിരായ നടപടകൾ ശക്തമാക്കിയതായും പരിശോധനകൾ തുടരുമെന്നും ആഭ്യന്തരമന്ത്രാലയം അറിയിച്ചു.