< Back
Kuwait

Kuwait
കുവൈത്തിൽ ചില ഭാഗങ്ങളിൽ വൈദ്യുതി വിതരണം മുടങ്ങുമെന്ന് വൈദ്യുതി, ജലം മന്ത്രാലയം
|13 April 2024 8:38 PM IST
അറ്റകുറ്റപ്പണികൾ ഏപ്രിൽ 20 വരെ നീണ്ട് നിൽക്കും
കുവൈത്തിൽ ചില ഭാഗങ്ങളിൽ വൈദ്യുതി വിതരണം മുടങ്ങുമെന്ന് വൈദ്യുതി, ജലം മന്ത്രാലയം അറിയിച്ചു. വിവിധ ഗവർണറേറ്റുകളിലേ സബ്സ്റ്റേഷനുകളിൽ വാർഷിക അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ വൈദ്യുതിവിതരണം ഭാഗികമായിരിക്കും. ഏപ്രിൽ 13 ന് ശനിയാഴ്ച ആരംഭിക്കുന്ന അറ്റകുറ്റപ്പണികൾ ഏപ്രിൽ 20 വരെ നീണ്ട് നിൽക്കും.
ജോലിയുടെ സ്വഭാവവും സാഹചര്യങ്ങളും അനുസരിച്ച് മെയിന്റനൻസ് കാലയളവ് കൂട്ടുകയോ കുറയ്ക്കുകയോ ചെയ്യുമെന്ന് മന്ത്രാലയം അറിയിച്ചു.