< Back
Kuwait
പ്രവാസി കേരളോത്സവം സമാപിച്ചു;   അബ്ബാസിയ മേഖല ചാമ്പ്യൻമാരായി
Kuwait

പ്രവാസി കേരളോത്സവം സമാപിച്ചു; അബ്ബാസിയ മേഖല ചാമ്പ്യൻമാരായി

Web Desk
|
27 Nov 2022 8:56 AM IST

കുട്ടികളിൽ ആവേശത്തിരയിളക്കി പ്രവാസി കേരളോത്സവത്തിന് കൊട്ടികലാശം. അബ്ബാസിയ പാകിസ്താൻ ഒക്‌സ്‌ഫോർഡ് ഇംഗ്ലീഷ് സ്‌കൂളിൽ എട്ട് വേദികളിലായി നടന്ന 65 മത്സര ഇനങ്ങളിൽ ആയിരത്തോളം കലാ പ്രതിഭകൾ മാറ്റുരച്ചു.

കേരളോത്സവത്തോടനുബന്ധിച്ച് പുറത്തിറക്കിയ സുവനീർ പ്രകാശനം എഡിറ്റർ ആയിഷ പി.ടി.പി യിൽ നിന്നും ആദ്യ കോപ്പി ഏറ്റുവാങ്ങി ബദർ അൽസമ പ്രതിനിധി അബ്ദുൽ ഖാദർ നിർവ്വഹിച്ചു.

കേരളോൽസവത്തിൽ 613 പോയിന്റ് നേടി അബ്ബാസിയ മേഖല ഓവറോൾ ചാമ്പ്യൻമാരായി. 558 പോയിന്റ് നേടി ഫർവാനിയ മേഖല റണ്ണേഴ്‌സ് അപ് ട്രോഫിയും, 276 പോയിന്റ് നേടി ഫഹാഹീൽ മേഖലാ മൂന്നാം സ്ഥാനവും നേടി.

വെൽഫെയർ കുവൈത്ത് പ്രസിഡണ്ട് അൻവർ സഈദ് അബ്ബാസിയ ക്യാപ്റ്റൻ റഷീദ് ബാവക്ക് ട്രോഫി കൈമാറി. കുവൈത്തിലെ തന്നെ ഏറ്റവും വലിയ കലാ മാമാങ്കമായ കേരളോത്സവത്തിന് വളരെ മികച്ച പ്രതികരണമാണ് പൊതുസമൂഹത്തിൽ നിന്നും പ്രത്യേകിച്ച് കുട്ടികളിൽ നിന്നും ലഭിച്ചതെന്ന് സംഘാടകർ അറിയിച്ചു.

Similar Posts