< Back
Kuwait
ശൈത്യകാല ക്യാമ്പുകൾക്കായുള്ള തയ്യാറെടുപ്പുകള്‍ പൂർത്തിയായി
Kuwait

ശൈത്യകാല ക്യാമ്പുകൾക്കായുള്ള തയ്യാറെടുപ്പുകള്‍ പൂർത്തിയായി

Web Desk
|
18 Nov 2022 10:20 PM IST

അടുത്ത വർഷം മാർച്ച് വരെയാണ് ക്യാമ്പുകൾ അനുവദിക്കുക

കുവൈത്ത് സിറ്റി: ശൈത്യകാല ക്യാമ്പുകൾക്ക് തുടക്കമാകുന്നു. അടുത്തവർഷം മാർച്ച് വരെയാണ് ക്യാമ്പുകൾ അനുവദിക്കുക. ഇതിനായുള്ള തയാറെടുപ്പ് പൂർത്തിയായതായി അധികൃതര്‍ അറിയിച്ചു. ലൈസൻസ് ലഭിക്കുന്നതിനായി കടുത്ത നിബന്ധനകളും നിയന്ത്രണങ്ങളുമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ജഹ്റ, അഹ്മദി ഗവർണറേറ്റുകളിലായി 34 ഇടങ്ങളിലാണ് ക്യാമ്പുകള്‍ക്ക് അനുവാദമുള്ളത്. ലൈസൻസിന് അപേക്ഷിക്കുന്നയാൾക്ക് 21വയസ്സ് പൂർത്തിയാകണമെന്ന് അധികൃതര്‍ വ്യക്തമാക്കി. 50 ദീനാറാണ് ലൈസൻസ് ഫീസ്. ഒരാൾക്ക് ഒന്നിൽകൂടുതൽ ലൈസൻസ് നൽകില്ലെന്ന് അധികൃതര്‍ അറിയിച്ചു. സൈറ്റ് ബുക്ക് ചെയ്യുന്നതിനുള്ള മാർഗനിർദേശം മുനിസിപ്പാലിറ്റിയുടെ ഔദ്യോഗിക വെബ്സൈറ്റിൽ ലഭ്യമാണ്.

Related Tags :
Similar Posts