< Back
Kuwait

Kuwait
നബിദിനം: കുവൈത്തിൽ സെപ്തംബർ 15 ന് പൊതു അവധി
|28 Aug 2024 3:03 PM IST
കഴിഞ്ഞ ദിവസം ചേർന്ന പ്രതിവാര കാബിനറ്റ് യോഗത്തിലാണ് തീരുമാനം
കുവൈത്ത് സിറ്റി: പ്രവാചകൻ മുഹമ്മദ് നബിയുടെ ജന്മദിനത്തോടനുബന്ധിച്ച് കുവൈത്തിൽ സെപ്തംബർ 15 ഞായറാഴ്ച പൊതുഅവധി. കഴിഞ്ഞ ദിവസം ചേർന്ന പ്രതിവാര കാബിനറ്റ് യോഗത്തിലാണ് തീരുമാനം. എല്ലാ ഗവൺമെന്റ് ഓഫീസുകൾക്കും സ്ഥാപനങ്ങൾക്കും അവധിയായിരിക്കും. എന്നാൽ പ്രത്യേക സ്വഭാവമുള്ള സേവനങ്ങൾ നൽകുന്ന സ്ഥാപനങ്ങൾക്ക് പൊതുതാൽപ്പര്യം കണക്കിലെടുത്ത് അവധി തീരുമാനിക്കാം. അതേസമയം, സെപ്തംബർ 16 തിങ്കളാഴ്ച പ്രവർത്തി ദിനമായിക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.