< Back
Kuwait

Kuwait
കുവൈത്തിൽ ഇ-പേയ്മെന്റ് സേവനങ്ങൾക്ക് ഫീസ് ഈടാക്കരുതെന്ന് നിർദ്ദേശം
|8 Dec 2022 11:39 AM IST
ഇലക്ട്രോണിക് പേയ്മെന്റിനായി ഉപഭോക്താക്കളിൽനിന്ന് ഫീസ് ഈടാക്കരുതെന്ന് നിർദ്ദേശം നൽകി കുവൈത്ത് സെൻട്രൽ ബാങ്ക്. ഇടപാടുകൾ നടത്തുമ്പോൾ ഉപഭോക്താക്കളിൽനിന്ന് ഏതെങ്കിലും തരത്തിലുള്ള ഫീസോ കമ്മീഷനോ ഈടാക്കുന്നതാണ് സെൻട്രൽ ബാങ്ക് വിലക്കിയത്.
രാജ്യത്തെ വിവിധ ബാങ്കുകൾക്കും സേവനദാതാക്കൾക്കും ഇത് സംബന്ധമായി സെൻട്രൽ ബാങ്ക് സർക്കുലർ അയച്ചതായി പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തു. നേരത്തെ ചില സേവനദാതാക്കൾ ഇലക്ട്രോണിക് പേയ്മെന്റ് സേവനങ്ങൾക്കായി ഉപഭോക്താക്കളിൽനിന്ന് നിശ്ചിത ചാർജ് ഈടാക്കിയിരുന്നു.
കുവൈത്ത് വിഷൻ2035 ന്റെ ഭാഗമായി സേവനങ്ങൾ ഡിജിറ്റലൈസ് ചെയ്യുന്നതിനായി നിരവധി പദ്ധതികളാണ് ധനകാര്യ മന്ത്രലായം നടത്തിവരുന്നത്. അതിനിടെ സർക്കാർ ഇലക്ട്രോണിക് പേയ്മെന്റ് പ്ലാറ്റ്‌ഫോം ആരംഭിക്കുന്നതിനായി ആഗോള ധനകാര്യ സ്ഥാപനങ്ങളെ പരിഗണിക്കുന്നതായും സൂചനകളുണ്ട്.