< Back
Kuwait

Kuwait
ചോദ്യപ്പേപ്പർ ചോർച്ച: കുവൈത്തിൽ 14 ഉദ്യോഗസ്ഥർക്ക് ജയിൽ ശിക്ഷ
|21 Jan 2023 12:17 AM IST
പ്രതികളില്‍ നിന്ന് വരവില്‍ കവിഞ്ഞ പണവും കണ്ടെത്തിയിട്ടുണ്ട്
കുവൈത്തില്‍ ഹൈസ്‌കൂൾ പരീക്ഷ ചോദ്യ പേപ്പർ ചോർന്ന കേസിൽ വിദ്യാഭ്യാസ മന്ത്രാലയത്തിൽ ജോലി ചെയ്യുന്ന 14 ഉദ്യോഗസ്ഥന്‍ന്മാരെ ജയിലിൽ അടയ്ക്കാൻ പബ്ലിക് പ്രോസിക്യൂഷൻ ഉത്തരവിട്ടു. പ്രതികളില്‍ നാലു വനിതകളും ഉൾപ്പെടും.
കോടതി ഉത്തരവിനെ തുടര്‍ന്ന് പ്രതികളെ സെൻട്രൽ ജയിലിലേക്ക് മാറ്റിയതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. പ്രതികളില്‍ നിന്ന് വരവില്‍ കവിഞ്ഞ പണവും കണ്ടെത്തിയിട്ടുണ്ട്. ചോദ്യപേപ്പര്‍ ചോര്‍ത്തി വാട്ട്‌സ്ആപ്പ് ഗ്രൂപ്പുകൾ വഴി പ്രചരിപ്പിച്ച കേസില്‍ പിടിയിലായ അധ്യാപികര്‍ ഉള്‍പ്പടെയുള്ള ആറു പ്രതികളുടെ കസ്റ്റഡി തുടരുവാന്‍ പബ്ലിക് പ്രോസിക്യൂഷൻ കഴിഞ്ഞ ദിവസം ഉത്തരവിട്ടിരുന്നു.