< Back
Kuwait
കുവൈത്തിൽ ശനിയാഴ്ച വരെ മഴ തുടരും; ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യതയെന്ന് മുന്നറിയിപ്പ്
Kuwait

കുവൈത്തിൽ ശനിയാഴ്ച വരെ മഴ തുടരും; ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യതയെന്ന് മുന്നറിയിപ്പ്

Web Desk
|
5 March 2025 12:47 PM IST

കുവൈത്ത് സിറ്റി: കുവൈത്തിൽ വിവിധ പ്രദേശങ്ങളിൽ ഇന്നലെയും മഴ പെയ്തതിന് പിന്നാലെ ശനിയാഴ്ച വരെ മഴ തുടരുമെന്ന് കാലാവസ്ഥ പ്രവചനം. ഇടിമിന്നലും ശക്തമായ കാറ്റും അനുഭവപ്പെടുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി. ചില പ്രദേശങ്ങളിൽ ദൃശ്യപരത കുറയുകയും കടൽ തിരമാലകൾ 6 അടിക്ക് മുകളിലേക്ക് ഉയരുകയും ചെയ്യുമെന്ന് കാലാവസ്ഥാ വകുപ്പ് ആക്ടിംഗ് ഡയറക്ടർ ധീരാർ അൽ അലി പറഞ്ഞു.

ശനിയാഴ്ച ഉച്ചയോടെ കാലാവസ്ഥ ക്രമേണ മെച്ചപ്പെടുമെന്നാണ് അധികൃതരുടെ പ്രതീക്ഷ. കാലാവസ്ഥാ വിവരങ്ങൾ ഒദ്യോഗിക ഉറവിടങ്ങൾ വഴി പരിശോധിക്കണമെന്ന് അദ്ദേഹം നിർദേശിച്ചു. മഴ ശക്തമായതോടെ പലയിടങ്ങളിലും ഗതാഗത തടസ്സവും റോഡുകളിൽ വെള്ളക്കെട്ടും ഉണ്ടായി. അസ്ഥിര കാലാവസ്ഥയിൽ വാഹനമോടിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. അടിയന്തര സാഹചര്യങ്ങളിൽ 112 എന്ന നമ്പറിൽ ബന്ധപ്പെടാൻ പൊതുജനങ്ങളോട് ആവശ്യപ്പെട്ടു. മഴ തുടരുന്നതോടെ താപനിലയിൽ ഗണ്യമായ കുറവ് ഉണ്ടാകും.

Related Tags :
Similar Posts