< Back
Kuwait
കുവൈത്തിൽ ജല-വൈദ്യുതി ഉപയോഗത്തിൽ റെക്കോര്‍ഡ് വർധന
Kuwait

കുവൈത്തിൽ ജല-വൈദ്യുതി ഉപയോഗത്തിൽ റെക്കോര്‍ഡ് വർധന

Web Desk
|
13 Jun 2023 11:27 PM IST

വെള്ളം വൈദ്യുതി എന്നിവയുടെ ഉപയോഗത്തിൽ മിതത്വം പാലിക്കണമെന്ന് ജലം വൈദ്യുതി മന്ത്രാലയം അഭ്യർത്ഥിച്ചു.

കുവൈത്ത് സിറ്റി: രാജ്യത്ത് താപനില ഉയരുന്നതിനിടെ ജല-വൈദ്യുതി ഉപയോഗത്തിൽ വന്‍ വര്‍ദ്ധനവ് രേഖപ്പെടുത്തി. ശരാശരി ജല ഉപഭോഗം അര ബില്യൺ ഗാലൻ കവിഞ്ഞതായി വൈദ്യുതി, ജല മന്ത്രാലയം അറിയിച്ചു.പ്രതിദിന ഉൽപാദനശേഷി വര്‍ദ്ധിച്ചിതിനാലും ആവശ്യമായ കരുതൽ ശേഖരുമുള്ളതിനാലും നിലവില്‍ പ്രതിസന്ധിയില്ലെന്ന് അധികൃതര്‍ പറഞ്ഞു. അന്തരീക്ഷ താപനില 50 ഡിഗ്രിയോട് അടുത്തതോടെ വൈദ്യുതി ഉപയോഗവും കുതിച്ചു ഉയരുകയാണ്.

കഴിഞ്ഞ ദിവസം വൈദ്യുതി ഉപയോഗം 15,800 മെഗാവാട്ട് രേഖപ്പെടുത്തി. വേനൽ കടുത്തത് മൂലം ആളുകൾ എയർ കണ്ടീഷനുകൾ ധാരാളമായി പ്രവർത്തിപ്പിക്കുന്നതാണ് കറന്റു ചെലവ് കൂടാൻ കാരണമായി ചൂണ്ടക്കാണിക്കപ്പെടുന്നത്. വൈദ്യുതി ഉപഭോഗത്തിൽ മുൻ വർഷത്തെ ഇതേ കാലയളവിലെ അപേക്ഷിച്ചു വന്‍ വർദ്ധനയാണ് കഴിഞ്ഞ ദിവസങ്ങളിൽ പ്രകടമായത്.

ഉപഭോഗം വര്‍ദ്ധിക്കുന്ന തിനനുസരിച്ചു ഉപഭോഗവും ഉത്പാദനവും തമ്മിലുള്ള അന്തരം കുറഞ്ഞു വരുന്ന അവസ്ഥയുണ്ട്.ഉപയോഗത്തിൽ നിയന്ത്രണം പാലിക്കാൻ ശ്രദ്ധിക്കണമെന്നും ജലം, വൈദ്യുതി എന്നിവയുടെ ഉപഭോഗത്തിൽ മിതത്വം പാലിക്കുകയാണ് പരിഹാരമരമെന്നും അധികൃതര്‍ വ്യക്തമാക്കി.

Related Tags :
Similar Posts