< Back
Kuwait
കുവൈത്തിലേക്ക് ഗാർഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നു
Kuwait

കുവൈത്തിലേക്ക് ഗാർഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നു

Web Desk
|
18 April 2023 9:36 PM IST

പ്രൊഫഷണൽ തൊഴിലാളികളുടെ റിക്രൂട്ട്മെന്റും പരിഗണയിൽ

കുവൈത്ത് സിറ്റി: കുവൈത്തിലേക്ക് ഇന്ത്യയടക്കമുള്ള നാല് രാജ്യങ്ങളിൽ നിന്നും ഗാർഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നു. കൂടുതൽ വീട്ട് ജോലിക്കാരെ കണ്ടെത്തുന്നതിന്റെ ഭാഗമായാണ് ഈ രാജ്യങ്ങളുമായി ധാരണ രൂപപ്പെട്ടത്. ഇന്ത്യ, നേപ്പാൾ, വിയറ്റ്നാം,മ്യാൻമർ തുടങ്ങിയ രാജ്യങ്ങളിൽ നിന്ന് ഗാർഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യുമെന്ന് അൽ-ദുറ കമ്പനി ഫോർ ഡൊമസ്റ്റിക് ലേബർ റിക്രൂട്ട്‌മെന്റ് ഡയറക്ടർ ബോർഡ് വൈസ് ചെയർമാൻ മുഹമ്മദ് ഫഹദ് അൽ സുവാബി അറിയിച്ചു.

ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നുമുള്ള റിക്രൂട്ട്മെന്റ് തുടരും. പൗരന്മാർക്കും താമസക്കാർക്കും മികച്ച സേവനം നൽകുവാനാണ് കമ്പനി ശ്രദ്ധ കൊടുക്കുന്നതെന്നും ലേബർ ഓഫീസുകളുമായി മത്സരിക്കാനോ ലാഭമുണ്ടാക്കാനോ ശ്രമിക്കാറില്ലെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ ശ്രീലങ്കയിൽ നിന്നും ഓൺലൈൻ അപേക്ഷകൾ സ്വീകരിച്ച് സുതാര്യാമായ രീതിയിലാണ് ഗാർഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്തത്. പ്രൊഫഷണൽ തൊഴിലാളികളുടെ റിക്രൂട്ട്മെന്റും കമ്പനിയുടെ അജണ്ടയിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് അൽ സുവാബി പറഞ്ഞു.




Similar Posts