< Back
Kuwait

Kuwait
കുവൈത്തില്‍ ഫലസ്തീനികൾക്ക് കുടുംബവിസ ആരംഭിക്കുമെന്ന് റിപ്പോർട്ടുകള്‍
|16 Oct 2023 8:10 AM IST
നിലവിൽ കുവൈത്ത് ഒരു രാജ്യക്കാർക്കും കുടുംബവിസ അനുവദിക്കുന്നില്ല
കുവൈത്തില്‍ ഫലസ്തീനികൾക്ക് കുടുംബവിസ ആരംഭിക്കുമെന്ന് റിപ്പോർട്ടുകള്‍. ഫലസ്തീനെതിരായ ഇസ്രായേൽ ആക്രമണം തുടരുന്ന സാഹചര്യത്തിലാണ് പുതിയ നീക്കം.
ഫലസ്തീൻ അധ്യാപകർക്ക് അവരുടെ കുടുംബാംഗങ്ങളെ രാജ്യത്തേക്ക് കൊണ്ടുവരാൻ ഫാമിലി വിസ അനുവദിക്കുന്നത് ആഭ്യന്തര മന്ത്രാലയം പരിഗണിക്കുന്നതായാണ് സൂചന.
നിലവിൽ കുവൈത്ത് ഒരു രാജ്യക്കാർക്കും കുടുംബവിസ അനുവദിക്കുന്നില്ല. മാനുഷിക പരിഗണന കണക്കിലെടുത്താണ് ഫലസ്തീനികള്‍ക്ക് ഫാമിലി വിസ പരിഗണിക്കുന്നതെന്ന് പ്രാദേശിക മാധ്യമമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.തുടക്കത്തില്‍ പുരുഷ-സ്ത്രീ അധ്യാപകരുടെ മക്കൾക്ക് മാത്രമേ വിസ ലഭ്യമാകൂയെന്നും മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തു.