< Back
Kuwait
റിപ്പബ്ലിക് ഡേ; കുവൈത്തിൽ വിപുലമായ ആഘോഷങ്ങൾ
Kuwait

റിപ്പബ്ലിക് ഡേ; കുവൈത്തിൽ വിപുലമായ ആഘോഷങ്ങൾ

Web Desk
|
25 Jan 2023 11:37 PM IST

അംബാസഡർ ഡോ. ആദർശ് സ്വൈക ദേശീയ പതാക ഉയർത്തും

കുവൈത്ത് സിറ്റി: ഇന്ത്യയുടെ 74ആം റിപ്പബ്ലിക് ഡേ കുവൈത്തിലെ ഇന്ത്യൻ എംബസി വിപുലമായി ആഘോഷിക്കുന്നു. നാളെ രാവിലെ ഒമ്പതു മുതൽ 10 മണി വരെയാണ് പരിപാടികൾ. അംബാസഡർ ഡോ. ആദർശ് സ്വൈക ദേശീയ പതാക ഉയർത്തും. തുടർന്ന് രാഷ്ട്രപതിയുടെ റിപ്പബ്ലിക്ദിന സന്ദേശം വായിക്കും. പരിപാടിയില്‍ പങ്കെടുക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ എംബസി വെബ്‌ സൈറ്റിൽ നൽകിയ ലിങ്ക് വഴി രജിസ്റ്റർ ചെയ്യണമെന്ന് എംബസ്സി അധികൃതര്‍ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു

.റിപ്പബ്ലിക് ഡേ പ്രമാണിച്ച് ഇന്ത്യൻ എംബസിയും പാസ്‌പോർട്ട്, വിസ ഔട്ട്‌സോഴ്‌സിംഗ് സെന്ററായ ബി.എല്‍.എസ് ഇന്റർനാഷണലും നാളെ അവധിയായിരുക്കുമെന്ന് എംബസ്സി അധികൃതര്‍ അറിയിച്ചു.

Similar Posts