< Back
Kuwait
Robotic surgery in kuwait hospital
Kuwait

കുവൈത്ത് ആശുപത്രിയിൽ അത്യാധുനിക റോബോട്ടിക് സർജറി; കാൻസർ രോഗിയുടെ പ്രോസ്‌റ്റേറ്റ് ഗ്രന്ഥി നീക്കം ചെയ്തു

Web Desk
|
22 Oct 2023 8:18 PM IST

യൂറോളജി വിഭാഗം മേധാവിയും റോബോട്ടിക് സർജനുമായ അലി അബ്ദുൽ വഹാബാണ് ശസ്ത്രക്രിയക്ക് നേതൃത്വം നൽകിയത്.

കുവൈത്ത് സിറ്റി: കുവൈത്തിലെ ഷെയ്ഖ് സബാഹ് അഹമ്മദ് യൂറോളജി സെന്ററിൽ ശസ്ത്രക്രിയക്ക് ഇനി അത്യാധൂനിക റോബോട്ടുകൾ. ഡാവിഞ്ചി സി എന്ന സർജിക്കൽ റോബോട്ടിന്റെ സഹായത്തോടെയുള്ള സർജറി സബാ യൂറോളജി ഹോസ്പിറ്റലിൽ വിജയകരമായി പൂർത്തിയാക്കി. യൂറോളജി വിഭാഗം മേധാവിയും റോബോട്ടിക് സർജനുമായ അലി അബ്ദുൽ വഹാബാണ് ശസ്ത്രക്രിയക്ക് നേതൃത്വം നൽകിയത്.

സർജിക്കൽ റോബോട്ടുകളുടെ സഹായത്തോടെ വേദന കുറച്ച്, കൂടുതൽ കൃത്യതയോടെ ശസ്ത്രക്രിയ പൂർത്തിയാക്കാൻ കഴിയും. റോബോട്ട് പിന്തുണയോടെ ശസ്ത്രക്രിയകൾ നടത്തുമ്പോൾ കുറഞ്ഞ അളവിലെ രക്ത നഷ്ടമേ ഉണ്ടാകുകയുള്ളുവെന്ന് ഡോ. അലി അബ്ദുൽ വഹാബ് പറഞ്ഞു. അതോടപ്പം ഡാവിഞ്ചി സർജിക്കൽ സിസ്റ്റം ഉപയോഗിക്കുന്നതിലൂടെ അണുബാധയ്ക്കുള്ള സാധ്യത കുറയ്ക്കാനും കുറഞ്ഞ കാലത്തേക്കുള്ള ആശുപത്രി വാസം തുടങ്ങിയ പ്രയോജനങ്ങൾ രോഗികൾക്ക് ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.

വൃക്കരോഗവുമായി ബന്ധപ്പെട്ട നിരവധി പ്രശ്‌നമുള്ള മറ്റൊരു രോഗിക്കും സർജറി നടത്തിയതായി ആശുപത്രി അധികൃതർ അറിയിച്ചു. നേരത്തെ ജാബിർ ആശുപത്രിയിൽ ഉദരസംബന്ധമായ പ്രശ്‌നങ്ങളുള്ള രോഗികൾക്ക് റോബോട്ടുകളുടെ സഹായത്തോടെ ശസ്ത്രക്രിയകൾ നടത്തിയിരുന്നു.

Related Tags :
Similar Posts