< Back
Kuwait

Kuwait
അറ്റകുറ്റപ്പണി: സഹ്ൽ ആപ്പ് സേവനം താൽക്കാലികമായി നിർത്തിവച്ചു
|20 Sept 2024 10:59 AM IST
വെള്ളിയാഴ്ച പുലർച്ചെ 12.15 മുതലാണ് തടസ്സം
കുവൈത്ത് സിറ്റി: സാധാരണ അറ്റകുറ്റപ്പണികൾക്കായി സഹ്ൽ ആപ്പിന്റെ സേവനങ്ങൾ വെള്ളിയാഴ്ച പുലർച്ചെ 12.15 മുതൽ താൽക്കാലികമായി നിർത്തിവയ്ക്കുമെന്ന് ഇലക്ട്രോണിക് സേവനങ്ങൾക്കായുള്ള ഏകീകൃത ഗവൺമെന്റ് ആപ്ലിക്കേഷനായ സഹ്ൽ വക്താവ് യൂസുഫ് കാദിം അറിയിച്ചു. സേവനങ്ങൾ എത്രയും വേഗം പുനഃസ്ഥാപിക്കുന്നതിന് സാങ്കേതിക സംഘം പ്രവർത്തിക്കുന്നുണ്ടെന്ന് കുവൈത്ത് ന്യൂസ് ഏജൻസിക്ക് നൽകിയ പ്രസ്താവനയിൽ കാദിം ഉറപ്പുനൽകി.
പുതിയ അപ്ഡേറ്റുകളിലൂടെ ഭാവിയിൽ സുഗമവും കൂടുതൽ കാര്യക്ഷമവുമായ സേവനം നൽകാനാണ് ലക്ഷ്യമിടുന്നത്.