< Back
Kuwait
Security check in Kuwait
Kuwait

കുവൈത്തില്‍ സുരക്ഷാ പരിശോധന തുടരുന്നു

Web Desk
|
10 Jun 2023 3:39 PM IST

കുവൈത്തില്‍ സുരക്ഷാ പരിശോധന ശക്തമായി തുടരുന്നു. വിവിധ പ്രദേശങ്ങളിൽ കഴിഞ്ഞ ദിവസങ്ങളിലായി നടത്തിയ പരിശോധനയിൽ താമസ, തൊഴിൽ നിയമങ്ങൾ ലംഘിച്ച വിവിധ രാജ്യക്കാരായ 140 പേരെ പോലിസ് പിടികൂടി.

പിടിയിലായവരെ തുടര്‍ നിയമ നടപടികള്‍ക്കായി ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറി. അനധികൃത താമസക്കാരും , റസിഡന്‍സ് ലംഘകരുമാണ് പിടിയിലായവരിൽ കൂടുതൽ.

നിയമ ലംഘനങ്ങൾക്കെതിരായ പരിശോധനകൾ തുടരുമെന്നും പിടിയിലാകുന്നവർക്കെതിരെ നാട് കടത്തല്‍ അടക്കമുള്ള കർശന നടപടി സ്വീകരിക്കുമെന്നും അധികൃതർ അറിയിച്ചു.

Similar Posts