< Back
Kuwait
Security checks intensified in Kuwait; 638 violators arrested
Kuwait

കുവൈത്തിൽ സുരക്ഷാ പരിശോധന ശക്തം; 638 നിയമലംഘകരെ പിടികൂടി

Web Desk
|
28 Sept 2025 2:06 PM IST

പിടികൂടിയവരിൽ 481 ട്രാഫിക് നിയമലംഘകരും

കുവൈത്ത് സിറ്റി: കുവൈത്തിൽ നടന്നുകൊണ്ടിരിക്കുന്ന സുരക്ഷാ പരിശോധനകളിൽ പിടികൂടിയവരുടെ എണ്ണം 638 ആയി. ആഭ്യന്തരമന്ത്രാലയത്തിനു കീഴിൽ മുഴുവൻ ഗവർണറേറ്റുകളിലും കർശനമായ പരിശോധനകളാണ് നടന്നു കൊണ്ടിരിക്കുന്നത്. സുരക്ഷാ ഡയറക്ടറേറ്റ്‌സ് തലവൻ ജനറൽ ഹമദ് അൽ മുനിഫിയുടെ നേതൃത്വത്തിൽ നടന്ന കാമ്പയിനിൽ 481 ട്രാഫിക് നിയമലംഘകരെയും പിടികൂടി. വിവിധ കേസുകളിൽ ഉൾപ്പെട്ട 46 പ്രതികളും പിടികൂടിയവരിൽ ഉൾപ്പെടുന്നു. രാജ്യത്തെ പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി എല്ലാ ഗവർണറേറ്റുകളിലും സുരക്ഷാ പരിശോധന ശക്തമാക്കുമെന്ന് മന്ത്രാലയം അറിയിച്ചു.

26 താമസനിയമലംഘകർ, തിരിച്ചറിയൽ രേഖകളില്ലാത്ത 19 പേർ, 9 അനധികൃത തൊഴിലാളികൾ എന്നിവരെയും അറസ്റ്റ് ചെയ്തു. ചൂതാട്ടം നടത്തിയതിന് ഒരാളെയും അറസ്റ്റ് ചെയ്തു.16 ലഹരി കേസുകളും, മദ്യപാനവുമായി ബന്ധപ്പെട്ട് 13 കേസുകളും അധികൃതർ രജിസ്റ്റർ ചെയ്തു. കാലാവധി കഴിഞ്ഞ 17 താമസക്കാരെയും അതോറിറ്റി പിടികൂടി. ലൈസൻസില്ലാതെ വാഹനമോടിച്ചതിന് ഒരു ജുവനൈൽ കേസും രജിസ്റ്റർ ചെയ്തിട്ടുണ്ട്. രാജ്യത്തെ പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി എല്ലാ ഗവർണറേറ്റുകളിലും സുരക്ഷാ പരിശോധന ശക്തമാക്കുമെന്ന് മന്ത്രാലയം അറിയിച്ചു.

Similar Posts