< Back
Kuwait
ആശുപത്രികളിൽ സ്ത്രീകൾക്കും പുരുഷന്മാർക്കും പ്രത്യേക സൗകര്യങ്ങൾ; വാർത്ത നിഷേധിച്ച് കുവൈത്ത്
Kuwait

'ആശുപത്രികളിൽ സ്ത്രീകൾക്കും പുരുഷന്മാർക്കും പ്രത്യേക സൗകര്യങ്ങൾ'; വാർത്ത നിഷേധിച്ച് കുവൈത്ത്

Web Desk
|
24 Dec 2022 10:22 PM IST

വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് ആരോഗ്യ മന്ത്രാലയം

കുവൈത്തിലെ ആരോഗ്യ ക്ലിനിക്കുകളിലും ആശുപത്രികളിലും സ്ത്രീകള്‍ക്കും പുരുഷന്മാർക്കും പ്രത്യേകമായ സൗകര്യങ്ങള്‍ ഒരുക്കുമെന്ന വാര്‍ത്ത നിഷേധിച്ച് ആരോഗ്യ മന്ത്രാലയം. രോഗികളുടെ സ്വകാര്യതയും അവകാശവും സംരക്ഷിക്കുന്നതിന് എന്നും പ്രതിജ്ഞാബദ്ധമാണെന്നും നിലവിലെ ആരോഗ്യ സേവനങ്ങള്‍ തുടരുമെന്നും അധികൃതര്‍ വ്യക്തമാക്കി. വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും മന്ത്രാലയം മുന്നറിയിപ്പ് നല്‍കി.

Similar Posts