< Back
Kuwait

Kuwait
സബ്‌സിഡി ഡീസൽ വില്‍ക്കാന്‍ ശ്രമിച്ച ഏഴ് പ്രവാസികളെ അറസ്റ്റ് ചെയ്തു
|29 Sept 2023 1:21 AM IST
കുവൈത്തില്‍ സബ്‌സിഡി ഡീസൽ വില്‍ക്കുവാന്‍ ശ്രമിച്ച ഏഴ് പ്രവാസികളെ അറസ്റ്റ് ചെയ്തു.
ഏഷ്യന്‍, ആഫ്രിക്കന്‍ വംശജരാണ് പിടിയിലായത്. സബ്‌സിഡി ഡീസല്‍ അനധികൃതമായി വിതരണം ചെയ്യുന്നവരെ പിടികൂടുന്നതിന്റെ ഭാഗമായി വഫ്ര ഫാം മേഖലയിൽ നടത്തിയ പരിശോധനയിലാണ് പ്രതികള്‍ പിടിയിലായത്.
രാജ്യത്ത് സബ്‌സിഡിയുള്ള പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്നത് ശിക്ഷാര്‍ഹമാണ്. പിടിയിലായവരെ തുടര്‍ നിയമ നടപടികള്‍ക്കായി പ്രോസിക്യൂഷന് കൈമാറി.