< Back
Kuwait
ശവ്വാല്‍ മാസപ്പിറവി; കുവൈത്ത് ശരീഅഃ ദര്‍ശന സമിതി ശനിയാഴ്ച യോഗം ചേരും
Kuwait

ശവ്വാല്‍ മാസപ്പിറവി; കുവൈത്ത് ശരീഅഃ ദര്‍ശന സമിതി ശനിയാഴ്ച യോഗം ചേരും

Web Desk
|
28 April 2022 4:15 PM IST

ശവ്വാല്‍ മാസപ്പിറവി സംബന്ധിച്ച തീരുമാനം കൈക്കൊള്ളുന്നതിനായി കുവൈത്ത് ശരീഅഃ ദര്‍ശന സമിതി ശനിയാഴ്ച യോഗം ചേരും. നഗ്ന നേത്രങ്ങള്‍ കൊണ്ട് ചന്ദ്രക്കല കാണുന്നവര്‍ സമിതിയെ വിവരം അറിയിക്കണമെന്ന് അധികൃതര്‍ അഭ്യര്‍ത്ഥിച്ചു.

253 769 34 എന്ന നമ്പരില്‍ വിളിച്ചാണ് വിവരം അറിയിക്കേണ്ടത്. കുവൈത്തില്‍ ഈദുല്‍ ഫിത്തര്‍ മെയ് 2 തിങ്കളാഴ്ച ആകാനാണ് സാധ്യതയെന്ന് അല്‍ ഉജൈരി ഗോള ഗവേഷണ കേന്ദ്രം കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.

Similar Posts