< Back
Kuwait
കുവൈത്തിന്‍റെ പതിനേഴാമത് അമീറായി ശൈഖ് മിശ്അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹ് ഇന്ന് അധികാരമേല്‍ക്കും
Kuwait

കുവൈത്തിന്‍റെ പതിനേഴാമത് അമീറായി ശൈഖ് മിശ്അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹ് ഇന്ന് അധികാരമേല്‍ക്കും

Web Desk
|
20 Dec 2023 9:40 AM IST

കഴിഞ്ഞ മൂന്നു വർഷമായി കിരീടാവകാശി എന്ന നിലയിൽ ചുമതലകൾ വഹിച്ചുവരികയായിരുന്നു

കുവൈത്തിന്‍റെ പതിനേഴാമത് അമീറായി ശൈഖ് മിശ്അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹ് ദേശീയ അസംബ്ലിയിൽ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. ഇന്ന് രാവിലെ നടക്കുന്ന പാര്‍ലിമെന്റ് പ്രത്യേക സമ്മേളനത്തിലാണ് സത്യപ്രതിജ്ഞ ചടങ്ങുകള്‍ നടക്കുക.

സമ്മേളനത്തിലേക്ക് പങ്കെടുക്കാൻ സ്പീക്കർ അഹമ്മദ് അൽ സദൂന്‍ പാര്‍ലിമെന്റ് അംഗങ്ങളെ ക്ഷണിച്ചു. ഭരണഘടനയുടെ ആർട്ടിക്കിൾ 60 പ്രകാരം തിരഞ്ഞെടുക്കപ്പെട്ട അമീര്‍ ദേശീയ അസംബ്ലിയില്‍ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേല്‍ക്കണം.

കഴിഞ്ഞ മൂന്നു വർഷമായി കിരീടാവകാശി എന്ന നിലയിൽ ചുമതലകൾ വഹിച്ചുവരികയായിരുന്നു. നേരത്തേ ഭരണ നേതൃത്വത്തില്‍ വിവിധ പദവികളിൽ സേവനം അനുഷ്ടിച്ചിട്ടുണ്ട്.

കുവൈത്തിലെ പത്താമത്തെ ഭരണാധികാരിയായ ശൈഖ് അഹമ്മദ് ജാബർ മുബാറക് അസ്സബാഹിന്‍റെ ഏഴാമത്തെ മകനാണ് ശൈഖ് മിശ്അൽ.

Related Tags :
Similar Posts