< Back
Kuwait

Kuwait
പുതിയ കുവൈത്ത് പ്രധാനമന്ത്രിയായി ശൈഖ് ഡോ. മുഹമ്മദ് സബാഹ് അൽസാലിം നിയമിതനായി
|4 Jan 2024 10:39 PM IST
കുവൈത്ത് അമീറാണ് പ്രധാനമന്ത്രിയെ നിയമിച്ച് ഉത്തരവിറക്കിയത്
കുവൈത്ത് സിറ്റി: കുവൈത്തിൽ പുതിയ പ്രധാനമന്ത്രിയായി ശൈഖ് ഡോ. മുഹമ്മദ് സബാഹ് അൽ സാലിം അസ്സബാഹിനെ നിയമിച്ചു. അമീർ ശൈഖ് മിശ്അൽ അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹ് ആണ് ഇതു സംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയത്. പുതിയ സർക്കാർ രൂപീകരിക്കാനും മന്ത്രിമാരെ തിരഞ്ഞെടുക്കാനുമുള്ള ചുമതലയും പ്രധാനമന്ത്രിക്കു നൽകിയിട്ടുണ്ട്.
രണ്ടാഴ്ചമുൻപാണ് പുതിയ അമീർ ശൈഖ് മിശ്അൽ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. ഇതോടെ മുൻ പ്രധാനമന്ത്രി ശൈഖ് അഹ്മദ് നവാഫ് അസ്സബാഹ് അമീറിനു രാജിക്കത്ത് സമർപ്പിച്ചിരുന്നു.
Summary: Kuwait’s amir appoints Sheikh Mohammed Sabah Al Salem as new Prime Minister