< Back
Kuwait
മുബാറക്കിയ മാർക്കറ്റിൽ ശീതീകരിച്ച നടപ്പാതകൾ വരുന്നു
Kuwait

മുബാറക്കിയ മാർക്കറ്റിൽ ശീതീകരിച്ച നടപ്പാതകൾ വരുന്നു

Web Desk
|
10 Sept 2025 3:53 PM IST

മുബാറക്കിയ തീപിടുത്തത്തിൽ തകർന്ന പ്ലോട്ടുകൾ പുനർനിർമിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് പദ്ധതി

കുവൈത്ത് സിറ്റി: ചരിത്രപ്രസിദ്ധമായ മുബാറക്കിയ മാർക്കറ്റിൽ തണലുള്ളതും ശീതീകരിച്ചതുമായ നടപ്പാതകൾ സ്ഥാപിക്കാനുള്ള പ്രോജക്ട് സെക്ടറിന്റെ അഭ്യർത്ഥന കുവൈത്ത് മുനിസിപ്പാലിറ്റി അംഗീകരിച്ചു. മുബാറക്കിയ തീപിടുത്തത്തിൽ തകർന്ന പ്ലോട്ടുകൾ പുനർനിർമിക്കാനുള്ള വിശാലമായ ശ്രമത്തിന്റെ ഭാഗമാണിതെന്ന് മുനിസിപ്പാലിറ്റി അറിയിച്ചു.

കുവൈത്തിന്റെ പരമ്പരാഗത രീതിയിൽ കെട്ടിടങ്ങളും നടപ്പാതകളും പുനർനിർമിക്കാനാണ് പദ്ധതി ലക്ഷ്യമിടുന്നത്. മാർക്കറ്റിലെ പ്ലോട്ടുകൾക്കിടയിൽ പരസ്പരം ബന്ധിപ്പിച്ച കനോപ്പികൾ എന്ന രീതിയിലാണ് പദ്ധതി രൂപകൽപന ചെയ്തിരിക്കുന്നത്. അങ്ങനെയെങ്കിൽ കടയുടമകൾക്ക് സുഖകരമായ അന്തരീക്ഷം പ്രദാനം ചെയ്യുക, ദീർഘദൂര സന്ദർശനങ്ങൾ പ്രോത്സാഹിപ്പിക്കുക, സ്വദേശികൾക്കും വിനോദസഞ്ചാരികൾക്കും മൊത്തത്തിലുള്ള അനുഭവം മെച്ചപ്പെടുത്തുക എന്നിവ ഇതിലൂടെ സാധിക്കും. മേലാപ്പുകൾ കേവലം ഒരു സൗന്ദര്യാത്മക കൂട്ടിച്ചേർക്കൽ മാത്രമല്ലെന്നും, സുരക്ഷ, പൈതൃക സംരക്ഷണം എന്നിവയ്ക്കുള്ള പ്രായോഗിക ആവശ്യകതയാണെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. പദ്ധതിക്ക് നിലവിൽ ജനറൽ ഫയർ ഫോഴ്‌സ്, മാർക്കറ്റ് വികസനത്തിന് മേൽനോട്ടം വഹിക്കുന്ന ഉപദേശക സംഘം എന്നിവരുടെ അം​ഗീകാരം ലഭിച്ചിട്ടുണ്ട്.

Similar Posts