< Back
Kuwait

Kuwait
കുവൈത്ത് യൂനിവേഴ്‌സിറ്റിയില്‍ പുകവലി നിരോധിച്ചു
|4 Aug 2023 8:32 AM IST
കുവൈത്ത് യൂനിവേഴ്‌സിറ്റിയില്‍ പുകവലി നിരോധിച്ചു. ഇതോടെ യൂനിവേഴ്‌സിറ്റിയിലെ എല്ലാ ഫാക്കൽറ്റികളിലും കെട്ടിടങ്ങളിലും പുകവലി നിരോധന മേഖലയാകും.
ഇതു സംബന്ധിച്ചു ഉത്തരവ് കുവൈത്ത് യൂനിവേഴ്‌സിറ്റി ആക്ടിങ് റെക്ടർ ഡോ.ഫയീസ് അൽ ദാഫിരി ബുധനാഴ്ച പുറത്തിറക്കി.നിയമം ലംഘിക്കുന്നവരെ ശക്തമായ നടപടികൾക്ക് വിധേയമാക്കുമെന്നു സർക്കുലർ മുന്നറിയിപ്പ് നൽകുന്നു. ആരോഗ്യകരമായ ചുറ്റുപാട് നടപ്പാക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് നടപടി.