< Back
Kuwait

അമ്പിളി ദിലി
Kuwait
കുവൈത്തിലെ സാമൂഹിക പ്രവര്‍ത്തക അമ്പിളി ദിലി അന്തരിച്ചു
|29 Dec 2023 12:11 AM IST
കുവൈത്ത് ആലപ്പുഴ ജില്ലാ പ്രവാസി അസോസിയേഷൻ മുൻ ചെയർപേഴ്സനാണ്
കുവൈത്ത് സിറ്റി: കുവൈത്തിൽ സാമൂഹിക സാംസ്കാരിക മേഖലകളിൽ നിറസാന്നിധ്യമായിരുന്ന അമ്പിളി ദിലി (53) അന്തരിച്ചു. അസുഖബാധിതയായി ചികിത്സയിലായിരുന്നു.
കുവൈത്ത് ആലപ്പുഴ ജില്ലാ പ്രവാസി അസോസിയേഷൻ മുൻ ചെയർപേഴ്സൺ, കുവൈത്ത് ഒ.ഐ.സി.സി പ്രവർത്തക എന്നീ നിലകളിൽ മലയാളികൾക്കിടയിൽ സജീവമായിരുന്നു.
ആലപ്പുഴ സ്വദേശയായ അമ്പിളി ദിലി എറണാകുളത്തായിരുന്നു താമസം. ഭർത്താവ് ദിലി പാലക്കാട് കുവൈത്ത് അൽമീർ ടെക്നിക്കൽ കമ്പനിയില്‍ പ്രൊജക്ട് മാനേജരാണ്.