< Back
Kuwait
ഭാഗിക സൂര്യഗ്രഹണം: കുവൈത്തിൽ നാളെ സ്‌കൂളുകൾക്ക് അവധി
Kuwait

ഭാഗിക സൂര്യഗ്രഹണം: കുവൈത്തിൽ നാളെ സ്‌കൂളുകൾക്ക് അവധി

Web Desk
|
24 Oct 2022 10:14 PM IST

ഉച്ചയ്ക്ക് 1 മണി മുതൽ 3 മണി വരെയാണ് സൂര്യഗ്രഹണം അനുഭവപ്പെടുക

കുവൈത്തില്‍ ഭാഗിക സൂര്യ ഗ്രഹണം ദൃശ്യമാകുന്നതിനാല്‍ രാജ്യത്തെ എല്ലാ പൊതു, സ്വകാര്യ സ്‌കൂളുകൾക്കും നാളെ ‌ അവധിയായിരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു.

ഗ്രഹണം ആരംഭിക്കുന്നതിന് രണ്ട് മണിക്കൂർ മുമ്പ് നേരിട്ട് സൂര്യപ്രകാശം ഏൽക്കരുതെന്ന ആരോഗ്യ മന്ത്രാലയം നിർദ്ദേശത്തിന്‍റെ അടിസ്ഥാനത്തിലാണ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചത്. കഴിഞ്ഞ ദിവസങ്ങളില്‍ ദേശീയ അസംബ്ലി അംഗങ്ങള്‍ അടക്കം നിരവധി പേര്‍ സ്‌കൂളുകളുടെയും സർക്കാർ സ്ഥാപാനങ്ങളുടെയും പ്രവർത്തന സമയം സൂര്യ ഗ്രഹണത്തെ തുടര്‍ന്ന് കുറക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.

ചൊവ്വാഴ്ച ഉച്ചയ്ക്ക് 1 മണി മുതൽ 3 മണി വരെയാണ് കുവൈത്തില്‍ ഭാഗിക സൂര്യഗ്രഹണം അനുഭവപ്പെടുക.

Similar Posts