Kuwait
Solidarity with Palestine; The Kuwaiti Parliament will hold a special session on Tuesday
Kuwait

ഫലസ്തീന് ഐക്യദാർഢ്യം; കുവൈത്ത് പാർലമെന്റ് പ്രത്യേക സമ്മേളനം ചൊവ്വാഴ്ച ചേരും

Web Desk
|
29 Oct 2023 12:39 AM IST

ഗസ്സയിലെ ജനങ്ങൾ വലിയ ദുരിതമാണ് അനുഭവിക്കുന്നതെന്നും നിരായുധരായ സാധാരണക്കാർക്കെതിരായ സൈനിക നടപടി അവസാനിപ്പിക്കണമെന്നും സ്പീക്കർ

ഫലസ്തീനോട് ഐക്യദാർഢ്യം പ്രകടിപ്പിക്കാൻ കുവൈത്ത് പാർലമെന്റ് പ്രത്യേക സമ്മേളനം ചൊവ്വാഴ്ച ചേരും. ഗസ്സയിലെ ജനങ്ങൾ വലിയ ദുരിതമാണ് അനുഭവിക്കുന്നതെന്നും നിരായുധരായ സാധാരണക്കാർക്കെതിരായ സൈനിക നടപടി അവസാനിപ്പിക്കണമെന്നും പാർലമെന്റ് സ്പീക്കർ ആവശ്യപ്പെട്ടു.

ഇസ്രായേൽ അധിനിവേശത്തിനെതിരെ ഫലസ്തീൻ ജനതയുടെ അവകാശത്തെ പിന്തുണയ്ക്കുവാനാണ് പ്രത്യേക പാർലിമെന്റ് സമ്മേളനം വിളിച്ച് ചേർക്കുന്നതെന്ന് ദേശീയ അസംബ്ലി സ്പീക്കർ അഹ്മദ് അൽ-സദൂൻ അറിയിച്ചു.

നേരത്തെ 48 ളം പാർലമെന്റ് അംഗങ്ങൾ ഫലസ്തീൻ വിഷയത്തിൽ ദേശീയ അസംബ്ലി വിളിക്കണമെന്ന് ആവശ്യപ്പെട്ട് രംഗത്ത് വന്നിരുന്നു. ആഗോള തലത്തിൽ സമ്മർദ്ദം ശക്തമാക്കി പലസ്തീൻ ജനതയെ സംരക്ഷിക്കുവാൻ കുവൈത്ത് രംഗത്ത് വരണമെന്നാണ് എം.പിമാർ ആവശ്യപ്പെട്ടത്.

സമ്മേളനം കിരീടാവകാശി ഷെയ്ഖ് മിഷാൽ അൽ അഹമ്മദ് അൽ സബാഹ് ഉത്ഘാടനം ചെയ്യും. പ്രത്യേക ചർച്ച പ്രധാനമന്ത്രി ഷെയ്ഖ് നവാഫ് അൽ-അഹമ്മദ് അൽ-സബ തുടങ്ങി വെക്കുമെന്നാണ് സൂചന. പൗരന്മാരുടെ പെൻഷൻ പരിധി ഉയർത്തുക,കുട്ടികളുടെ പ്രതിമാസ അലവൻസ് വർദ്ധിപ്പിക്കുക തുടങ്ങിയ ബില്ലുകൾ പരിഗണനക്ക് വന്നേക്കുമെന്ന് പാർലിമെന്റ് സാമ്പത്തിക കാര്യ സമിതി തലവൻ ഷുഐബ് അൽ മുവൈസി അറിയിച്ചു.

രാജ്യത്തിൻറെ നിലവിലെ സാഹചര്യം, ഭാവി പ്രവർത്തനങ്ങൾ എന്നിവ സംബന്ധിച്ച് നിർണായക ചർച്ചകളും സമ്മേളനത്തിൽ ഉണ്ടാകും.

Related Tags :
Similar Posts