< Back
Kuwait

Kuwait
കുവൈത്തിലെ ഗ്രീൻ ഐലൻഡിൽ വേറിട്ട ദേശീയ ദിനാഘോഷം
|17 Feb 2023 11:13 PM IST
2000ലധികം ഡ്രോണുകൾ ആകാശത്തെ അലങ്കരിച്ചുകൊണ്ട് നടത്തിയ പരിപാടി കാഴ്ചക്കാര്‍ക്ക് നവ്യാനുഭവമായി
കുവൈത്ത് സിറ്റി: വ്യത്യസ്തമായ ദേശീയ ദിന ആഘോഷ പരിപാടിയുമായി കുവൈത്തിലെ ഗ്രീൻ ഐലൻഡ്. 2000ലധികം ഡ്രോണുകൾ ആകാശത്തെ അലങ്കരിച്ചുകൊണ്ട് നടത്തിയ പരിപാടി കാഴ്ചക്കാര്‍ക്ക് നവ്യാനുഭവമായി.
കുവൈത്തിലെ പ്രശസ്തമായ ലാൻഡ്‌മാർക്കുകളും അമീർ ഷെയ്ഖ് നവാഫ് അൽ അഹമ്മദ്,കിരീടാവകാശി ഷെയ്ഖ് മിഷാൽ അൽ അഹമ്മദ് എന്നിവരുടെ ചിത്രങ്ങളും കയ്യടിച്ചാണ് ആളുകള്‍ സ്വീകരിച്ചത്. ആഘോഷങ്ങളുടെ ഭാഗമായി കുവൈത്ത് ടവറിന് സമീപവും ഡ്രോണുകളുടെ പ്രകടനം സംഘടിപ്പിച്ചിരുന്നു.