< Back
Kuwait

Kuwait
കുവൈത്തില്‍ പള്ളികളിൽ മഴക്ക് വേണ്ടി പ്രത്യേക പ്രാര്‍ത്ഥന
|16 Dec 2023 9:32 AM IST
കുവൈത്തില്‍ മഴക്ക് വേണ്ടി ഇന്നു രാവിലെ പ്രത്യേക പ്രാര്‍ത്ഥന നടത്തും. രാജ്യത്തെ 109 പള്ളികളിലാണ് രാവിലെ 10.30ന് മഴ നമസ്കാരം നടക്കുക.
മസ്ജിദുകളുടെ വിശദ വിവരങ്ങൾ ഒൗഖാഫ് മന്ത്രാലയത്തിെൻറ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം രാജ്യത്ത് ചെറിയ രൂപത്തിലുള്ള ചാറ്റൽ മഴ പെയ്തിരുന്നു.
എന്നാല്‍ തണുപ്പ് സീസണ് മുന്നോടിയായി ഉണ്ടാകാറുള്ള ശക്തമായ മഴ ഇത്തവണ അനുഭവപ്പെട്ടിട്ടില്ല.