< Back
Kuwait

Kuwait
രൂപമാറ്റം നടത്തിയ വാഹനങ്ങള്‍ക്കെതിരെ കുവൈത്തിൽ കർശന നടപടി
|6 Dec 2023 12:45 AM IST
വിവിധ ഭാഗങ്ങളില്‍ നടന്ന പരിശോധനയില്‍ നിരവധി വാഹനങ്ങളാണ് പിടിച്ചെടുത്തത്.
കുവൈത്ത് സിറ്റി: രൂപമാറ്റം നടത്തിയ വാഹനങ്ങള്‍ക്കെതിരെ കര്‍ശന നടപടിയുമായി കുവൈത്ത് ആഭ്യന്തര മന്ത്രാലയം. കഴിഞ്ഞ ദിവസങ്ങളില്‍ രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നടന്ന പരിശോധനയില്‍ നിരവധി വാഹനങ്ങളാണ് പിടിച്ചെടുത്തത്.
അനുമതിയില്ലാതെ രൂപമാറ്റം വരുത്തിയ വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ ക്യാന്‍സല്‍ ചെയ്യുന്നതുള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കും. അതോടൊപ്പം നിയമലംഘനം നടത്തുന്നവര്‍ക്കെതിരെ ട്രാഫിക് നിയമ പ്രകാരം പിഴയും ചുമത്തുമെന്ന് അധികൃതര്‍ പറഞ്ഞു.
ഇത്തരത്തില്‍ രൂപമാറ്റം വരുത്തിയ വാഹനം ഓടിക്കുന്നത് റോഡ് ഉപയോഗിക്കുന്ന മറ്റ് സഹയാത്രികരുടേയും ജീവനു ഭീഷണിയാണ്. വരും ദിവസങ്ങളില്‍ രാജ്യത്ത് പരിശോധന കർശനമാക്കാനാണ് ഗതാഗത വകുപ്പിന്‍റെ തീരുമാനം.