< Back
Kuwait
മയക്കുമരുന്ന് വിതരണവും ഉപഭോഗവും   തടയുന്നതിന് കര്‍ശന നടപടികള്‍ കൈക്കൊള്ളും
Kuwait

മയക്കുമരുന്ന് വിതരണവും ഉപഭോഗവും തടയുന്നതിന് കര്‍ശന നടപടികള്‍ കൈക്കൊള്ളും

Web Desk
|
23 Nov 2023 8:01 AM IST

മയക്കുമരുന്ന് വിതരണവും ഉപഭോഗവും തടയുന്നതിന് കര്‍ശന നടപടികള്‍ കൈക്കൊള്ളുമെന്ന് കുവൈത്ത് ആഭ്യന്തര മന്തി ഷെയ്ഖ് തലാൽ അൽ ഖാലിദ്.

കഴിഞ്ഞ ദിവസം കുബ്ബാര്‍ ദ്വീപില്‍ നിന്നും മയക്കുമരുന്ന് പിടികൂടിയ ഉദ്യോഗസ്ഥരെ ആദരിക്കുന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു ഷെയ്ഖ് തലാൽ. രാജ്യത്തെ യുവാക്കളുടെ ഭാവി നശിപ്പിക്കുവാനുള്ള ശ്രമത്തിലാണ് മയക്കുമരുന്ന് മാഫിയ. ഇവര്‍ക്കെതിരെയുള്ള യുദ്ധത്തിലാണ് രാജ്യം.

നിയമം കര്‍ശനമായി നടപ്പാക്കുകയും വിശാലമായ സാമൂഹിക പ്രതിരോധം തീര്‍ക്കുകയും വേണമെന്നും അദ്ദേഹം പറഞ്ഞു. മയക്കുമരുന്നിനെതിരായ പോരാട്ടത്തില്‍ പങ്കാളികളാകാന്‍ എല്ലാവരും തയ്യാറാകണമെന്ന് ഷെയ്ഖ് തലാൽ അഭ്യര്‍ത്ഥിച്ചു.

Similar Posts