
കുവൈത്തില്‍ സ്വകാര്യ ആരോഗ്യ സ്ഥാപനങ്ങള്‍ക്കെതിരെ കർശന പരിശോധന
|കുവൈത്തില്‍ സ്വകാര്യ ആരോഗ്യ സ്ഥാപനങ്ങള്‍ക്കെതിരെ ശക്തമായ പരിശോധനയുമായി അധികൃതര്‍.
കഴിഞ്ഞ ദിവസം നടന്ന വ്യാപക പരിശോധനയില്‍ നിയമ ലംഘനം കണ്ടെത്തിയ 14 മെഡിക്കൽ ക്ലിനിക്കുകൾ അടച്ചുപൂട്ടിയതായി പ്രാദേശിക മാധ്യമമായ അൽ-ഖബസ് റിപ്പോര്‍ട്ട് ചെയ്തു.
ക്ലിനിക്കുകളെ കുറിച്ചുള്ള പരാതിയെ തുടര്‍ന്നാണ് റെയ്ഡ് നടത്തിയത്. ക്ലിനിക്കുകളില്‍ ചികിത്സ നടത്തിയിരുന്ന ഡോക്ടര്‍മാരില്‍ പലര്‍ക്കും സ്പെഷ്യലൈസേഷന് ആവശ്യമായ യോഗ്യതകള്‍ ഇല്ലായിരുന്നവെന്ന് അധികൃതര്‍ പറഞ്ഞു.
ആരോഗ്യ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവര്‍ ആവശ്യമായ ലൈസന്‍സുകള്‍ മന്ത്രാലയത്തില്‍ നിന്നും നേടിയിരിക്കണം.
രാജ്യത്തെ നിലവിലെ ആരോഗ്യ നിയമങ്ങളും ചട്ടങ്ങളും പാലിക്കുവാന്‍ എല്ലാവരും ബാധ്യസ്ഥരാണ്. പൊതുജനങ്ങൾക്ക് നൽകുന്ന ആരോഗ്യ സേവനങ്ങളുടെ ഗുണനിലവാരവും സുരക്ഷയും ഉറപ്പാക്കാൻ ആരോഗ്യ സ്ഥാപനങ്ങള്‍ കർശനമായ നിയന്ത്രണങ്ങൾ പാലിക്കണമെന്നും അധികൃതര്‍ ആവശ്യപ്പെട്ടു.