< Back
Kuwait

Kuwait
കുവൈത്തിൽ മീഥൈൽ ആൽക്കഹോൾ ഉപയോഗത്തിന് കർശന നിയന്ത്രണം
|12 Feb 2023 12:11 PM IST
സർക്കാർ ഏജൻസികൾക്ക് പുതിയ നിയന്ത്രണം ബാധകമല്ല
കുവൈത്തിൽ മീഥൈൽ ആൽക്കഹോൾ ഉപയോഗത്തിന് വിലക്ക് ഏർപ്പെടുത്തി.
കമ്പനികളോ വാണിജ്യ സ്ഥാപനങ്ങളോ വ്യക്തികളോ മീഥൈൽ ആൽക്കഹോൾ ഇറക്കുമതിക്കും വിൽപ്പനക്കും പ്രത്യേകമായ അനുമതി വാങ്ങണമെന്ന് വാണിജ്യ-വ്യവസായ മന്ത്രി മാസൻ അൽ നഹദ ഉത്തരവിട്ടതായി പ്രാദേശിക മാധ്യമമായ അൽ അൻബ ദിനപത്രം റിപ്പോർട്ട് ചെയ്തു.
2020ലെ 177ാം പ്രമേയത്തിന്റെ ഭേദഗതി പ്രകാരമാണ് നടപടി. എന്നാൽ ആഭ്യന്തര മന്ത്രാലയം, അഗ്‌നി ശമന സേന വിഭാഗം എന്നീ സർക്കാർ ഏജൻസികൾക്ക് പുതിയ നിയന്ത്രണം ബാധകമെല്ലെന്ന് അധികൃതർ അറിയിച്ചു.