< Back
Kuwait
കുവൈത്തും ഇന്ത്യയും തമ്മിലുള്ളത് ശക്തമായ ബന്ധം: ഡോ ആദർശ് സ്വൈക
Kuwait

കുവൈത്തും ഇന്ത്യയും തമ്മിലുള്ളത് ശക്തമായ ബന്ധം: ഡോ ആദർശ് സ്വൈക

Web Desk
|
27 Jan 2023 9:58 PM IST

റിപ്പബ്ലിക് ദിനാഘോഷത്തിന്‍റെ ഭാഗമായി സംഘടിപ്പിച്ച പ്രത്യേക റിസപ്ഷനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം

കുവൈത്തും ഇന്ത്യയും തമ്മിലുള്ളത് ശക്തമായ ബന്ധമാണെന്നും ഇരു രാജ്യങ്ങളുടെയും നേതൃത്വം ബഹുമുഖ ബന്ധത്തിന്റെ പ്രാധാന്യത്തെ വളരെയധികം വിലമതിക്കുന്നതായും ഇന്ത്യൻ അംബാസിഡർ ഡോ ആദർശ് സ്വൈക പറഞ്ഞു. ഇന്ത്യൻ റിപ്പബ്ലിക് ദിനാഘോഷത്തിന്‍റെ ഭാഗമായി സംഘടിപ്പിച്ച പ്രത്യേക റിസപ്ഷനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം

കുവൈത്ത് ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി മൻസൂർ അയ്യാദ് അൽ ഒതൈബി മുഖ്യാതിഥിയിരുന്നു. കിരീടാവകാശിയുടെ ഓഫീസ് അണ്ടർസെക്രട്ടറി മാസിൻ അൽ എസ്സ, നയതന്ത്ര പ്രതിനിധികൾ, എംബസി ഉദ്യോഗസഥർ, പ്രമുഖ കുവൈത്തി വ്യക്തിത്വങ്ങൾ എന്നിവർ പങ്കെടുത്തു. കുവൈത്തിലെ പത്ത് ലക്ഷത്തോളം വരുന്ന ഇന്ത്യൻ സമൂഹം ഇരുരാജ്യങ്ങളും തമ്മിലുള്ള ജീവനുള്ള പാലമാണെന്നും ഡോ ആദർശ് സ്വൈക പറഞ്ഞു.

Similar Posts