< Back
Kuwait

Kuwait
താൽക്കാലികമായി നിർമ്മിച്ച ഇവന്റ് ടെന്റുകൾ നീക്കം ചെയ്യണം; കുവൈത്ത് മുനിസിപ്പാലിറ്റി
|15 May 2024 8:47 PM IST
ഒരാഴ്ചയ്ക്കുള്ളിൽ ഇവന്റ് ടെന്റുകളും,വിവാഹ ടെന്റുകളും ഉടമകൾ പൊളിച്ചുമാറ്റണം.
കുവൈത്ത് സിറ്റി: താൽക്കാലികമായി നിർമ്മിച്ച ഇവന്റ് ടെന്റുകൾ നീക്കം ചെയ്യാൻ നിർദ്ദേശം നൽകി കുവൈത്ത് മുനിസിപ്പാലിറ്റി. ഒരാഴ്ചയ്ക്കുള്ളിൽ ഇവന്റ് ടെന്റുകളും,വിവാഹ ടെന്റുകളും ഉടമകൾ പൊളിച്ചുമാറ്റണം.
ചട്ടങ്ങൾ വഴി ഭൂമി പുനഃസംഘടിപ്പിക്കാനുള്ള കുവൈത്ത് മുനിസിപ്പാലിറ്റിയുടെ ശ്രമങ്ങൾ സുഗമമാക്കുന്നതിനാണ് നടപടിയെന്ന് മുനിസിപ്പാലിറ്റിയുടെ ഔദ്യോഗിക വക്താവും പബ്ലിക് റിലേഷൻസ് ഡിപ്പാർട്ട്‌മെന്റ് ഡയറക്ടറുമായ മുഹമ്മദ് അൽ മുതൈരി പറഞ്ഞു.
കാലയളവ് അവസാനിക്കുന്നതിന് മുമ്പായി ടെന്റുകൾ പൊളിച്ച് നീക്കിയില്ലെങ്കിൽ സൂപ്പർവൈസറി ടീമുകൾ ആവശ്യമായ നടപടി സ്വീകരിക്കും. അതോടപ്പം ഉത്തരവ് ലംഘിക്കുന്ന ടെന്റ് ഉടമകൾക്കെതിരെ കൈക്കൊള്ളുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.