< Back
Kuwait
Temporary diversion on Fifth Ring Road in Kuwait from tomorrow
Kuwait

കുവൈത്തിലെ ഫിഫ്ത് റിങ് റോഡിൽ നാളെ മുതൽ താൽക്കാലിക വഴിതിരിച്ചുവിടൽ

Web Desk
|
18 July 2024 3:07 PM IST

നടപടി അടുത്ത വ്യാഴാഴ്ച വരെ

കുവൈത്ത് സിറ്റി: കുവൈത്തിലെ ഫിഫ്ത് റിങ് റോഡിൽ നാളെ മുതൽ താൽക്കാലിക വഴിതിരിച്ചുവിടൽ. പബ്ലിക് അതോറിറ്റി ഫോർ റോഡ്സ് ആൻഡ് ട്രാൻസ്പോർട്ടേഷ (പാർട്ട്)നാണ് ഫിഫ്ത് റിംഗ് റോഡിൽ ഇരു ദിശകളിലും പ്രത്യേകിച്ച് മുഹമ്മദ് ബിൻ ഖാസിം സ്ട്രീറ്റുമായുള്ള കവലയിൽ താത്ക്കാലിക വഴിതിരിച്ചുവിടുന്നത് അറിയിച്ചത്.

വഴിതിരിച്ചുവിടൽ നാളെ രാവിലെ മുതൽ പ്രാബല്യത്തിൽ വരും, അടുത്ത വ്യാഴാഴ്ച വരെ തുടരും. 2:00 എ.എം മുതൽ 5:00 എ.എം വരെയാണ് വഴിതിരിച്ചുവിടൽ. ഫിഫ്ത് റിംഗ് റോഡിന്റെ നിർണായകമായ ഈ ഭാഗത്ത് ആവശ്യമായ അറ്റകുറ്റപ്പണികൾ സുഗമമാക്കുന്നതിനാണ് ഈ ക്രമീകരണം.

Similar Posts