< Back
Kuwait
പാർക്കിങ്ങിനെ ചൊല്ലി തർക്കം; യുവാവിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിക്ക് പത്ത് വര്‍ഷം തടവ്
Kuwait

പാർക്കിങ്ങിനെ ചൊല്ലി തർക്കം; യുവാവിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിക്ക് പത്ത് വര്‍ഷം തടവ്

Web Desk
|
14 Aug 2023 9:54 PM IST

രണ്ട് വര്‍ഷം മുമ്പ് ഖാദിസിയ കോഓപ്പറേറ്റീവ് സൊസൈറ്റിക്ക് സമീപമാണ് സംഭവം

കുവൈത്ത് സിറ്റി: കുവൈത്തില്‍ പാര്‍ക്കിംഗ് സ്ഥലത്തെ ചൊല്ലിയുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് സ്വദേശി യുവാവിനെ ക്രൂരമായി കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് പത്ത് വര്‍ഷം തടവ് ശിക്ഷ . രണ്ട് വര്‍ഷം മുമ്പ് ഖാദിസിയ കോഓപ്പറേറ്റീവ് സൊസൈറ്റിക്ക് സമീപമാണ് സംഭവം.

വാഹനം പാര്‍ക്ക് ചെയ്യുന്നതിനിടെ പാര്‍ക്കിംഗ് സ്പോട്ടിന്‍റെ പേരില്‍ വഴക്കുണ്ടാക്കുകയും തുടര്‍ന്ന് പ്രതി കത്തി ഉപയോഗിച്ച് ആക്രമിക്കുകയുമായിരുന്നു. ഗുരുതരമായി പരിക്കേറ്റ യുവാവിനെ അമിരി ആശുപതിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കുവാന്‍ കഴിഞ്ഞില്ല. പാർക്കിങ് ഏരിയയിൽ കാറിലിരുന്ന പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

Similar Posts