< Back
Kuwait

Kuwait
കുവൈത്തിൽ അന്തരീക്ഷ താപനില കുറയുന്നതായി അധികൃതർ
|8 Sept 2023 9:12 AM IST
കുവൈത്തിൽ അന്തരീക്ഷ താപനില കുറയുന്നതായി അൽ-ഉജൈരി സയന്റിഫിക് സെന്റർ അറിയിച്ചു. അടുത്ത ആഴ്ചകളില്‍ ഘട്ടം ഘട്ടമായിട്ടായിരിക്കും ചൂടുകാലത്തിന് അവസാനമാകുക.
ആകാശത്ത് സുഹൈൽ നക്ഷത്രം ദൃശ്യമായതോടെ ചൂട് കുറയുമെന്ന് കാലാവസ്ഥ നിരീക്ഷകര്‍ നേരത്തെ അറിയിച്ചിരുന്നു. വേനല്‍ക്കാലത്തിന്റെ അവസാനം പ്രത്യക്ഷപ്പെട്ട് ശൈത്യകാലം മുഴുവന്‍ കാണാന്‍ കഴിയുന്നതാണ് സുഹൈല്‍ നക്ഷത്രം.
സൂര്യന്‍ ഭൂമധ്യരേഖയ്ക്ക് ലംബമായി വരുന്നതോടെ പകൽ സമയവും കുറയാൻ തുടങ്ങും. സെപ്റ്റംബർ 27 ന് രാവിലെ 5:39 ഉദിക്കുന്ന സൂര്യൻ വൈകിട്ട് 5:39 ടെ അസ്തമിക്കുമെന്നും കാലാവസ്ഥ കേന്ദ്രം അറിയിച്ചു. രാജ്യത്ത് കനത്ത ചൂടായിരുന്നു കഴിഞ്ഞ ആഴ്ചകളില്‍ അനുഭവപ്പെട്ടത്.