< Back
Kuwait
പുതുവത്സര ദിനത്തിൽ കടൽതീരം ശുചീകരിച്ചു
Kuwait

പുതുവത്സര ദിനത്തിൽ കടൽതീരം ശുചീകരിച്ചു

Web Desk
|
3 Jan 2023 12:00 PM IST

കുവൈത്ത് സൗഹൃദ വേദിയുടെ നേതൃത്വത്തിൽ പുതുവത്സര ദിനത്തിൽ കടൽതീരം ശുചീകരിച്ചു. സ്ത്രീകളും കുട്ടികളും ഉൾപ്പടെ നൂറിലധികം പേരാണ് മംഗഫിൽ ബീച്ച് ശുചീകരണത്തിൽ പങ്കാളികളായത്.

കുവൈത്ത് ഡൈവ് ടീമിന്റെ സഹകരണത്തോടെ നടത്തിയ പരിപാടിയിൽ 5 ടൺ മാലിന്യങ്ങൾ ശേഖരിച്ചതായി സംഘാടകർ അറിയിച്ചു. ബീച്ച് ക്ലീനിങ് പ്രോഗ്രാം വലീദ് അൽ ഫാദിൽ ഉദ്ഘാടനം ചെയ്തു.

അബ്ദുറസാഖ് നദ്വി, സാബിഖ് യൂസുഫ്, അബ്ദുൽ ബാസിത്, ശ്രീജിത്ത്, സജി എന്നിവർ ആശംസകൾ നേർന്നു. പരിപാടിയോടനുബന്ധിച്ച് നടത്തിയ വാക്കത്തോണിൽ ഷമീർ വിജയിയായി. റഫീഖ് ബാബു പൊൻമുണ്ടം, അലി വെള്ളാരത്തൊടി എന്നിവർ നേതൃത്വം നൽകി.

Similar Posts