< Back
Kuwait

Kuwait
കുവൈത്തിൽ മുപ്പത് പേരുടെ പൗരത്വം പിൻവലിച്ചു
|14 July 2024 7:10 PM IST
ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഫഹദ് യൂസഫ് സൗദ് അസ്സബാഹിൻറെ നിർദ്ദേശത്തെ തുടർന്നാണ് നടപടി
കുവൈത്ത് സിറ്റി: കുവൈത്തിൽ മുപ്പത് പേരുടെ പൗരത്വം പിൻവലിച്ചു. ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഫഹദ് യൂസഫ് സൗദ് അസ്സബാഹിൻറെ നിർദ്ദേശത്തെ തുടർന്നാണ് നടപടി. ഇത് സംബന്ധമായ തീരുമാനത്തിന് കഴിഞ്ഞ ദിവസമാണ് മന്ത്രിസഭ അംഗീകാരം നൽകിയത്.
ദേശീയ നിയമവുമായി ബന്ധപ്പെട്ട് 1959 ലെ അമീരി ഡിക്രി അനുസരിച്ചാണ് നടപടിയെന്ന് അധികൃതർ വ്യക്തമാക്കി. കുവൈത്ത് ഭരണഘടനയിലെ ആർട്ടിക്കിൾ 13, 21 എ വകുപ്പുകൾ അനുസരിച്ച് വ്യക്തികളുടെ പൗരത്വം പിൻവലിക്കുവാൻ സർക്കാരിന് പൂർണ്ണ അധികാരമുണ്ട്.