< Back
Kuwait

Kuwait
കുവൈത്തിൽനിന്നുള്ള വിദേശ യാത്രകൾക്ക് ചെലവ് കുത്തനെ ഉയരുന്നു
|17 Jun 2023 7:43 AM IST
കുവൈത്തിൽനിന്നുള്ള വിദേശ യാത്രകൾക്ക് ചെലവ് കുത്തനെ ഉയരുന്നു. കുവൈത്ത് സെൻട്രൽ ബാങ്ക് പുറത്തുവിട്ട സ്ഥിതിവിവരക്കണക്കുകൾ പ്രകാരം 2022ൽ യാത്രകൾക്കുള്ള ചെലവ് 69.5 ശതമാനമായാണ് കൂടിയത്.
കോവിഡിന് ശേഷമാണ് യാത്ര ചെലവ് കുതിച്ചുയുർന്നതെന്ന് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി. കഴിഞ്ഞ വർഷത്തെ ആദ്യ പാദത്തിൽ 1.13 ബില്യൺ ദിനാറും, രണ്ടാം പാദത്തിൽ 835.8 മില്യൺ ദിനാറും, മൂന്നാം പാദത്തിൽ 1.1 ബില്യൺ ദിനാറും, നാലാം പാദത്തിൽ 935 മില്യൺ ദിനാറുമാണ് യാത്രക്കായി സ്വദേശികളും പ്രവാസികളും ചെലവാക്കിയത്.